Popular Posts

Tuesday, March 20, 2012

Jayamohan: Stain on the Whiteness in Santhigiri

Jayamohan: Stain on the Whiteness in Santhigiri: ആശ്രമം നയിക്കുന്നവരുടെ ശ്രദ്ധക്ക്,  http://www.santhigiriashram.org/videogallery/videogallery.html         ...

Monday, March 19, 2012

Stain on the Whiteness in Santhigiri

ആശ്രമം നയിക്കുന്നവരുടെ ശ്രദ്ധക്ക്,









         ഞാനൊരാശ്രമവിശ്വാസിയല്ല. ശ്രീ. കരുണാകരഗുരുവിനെ അടുത്തറിയും. അദ്ദേഹത്തിന്‍റെ ആശ്രമവളർച്ചയിൽ സന്തോഷിക്കുന്നു. ഇന്നത്തെ ആശ്രമാധികാരികൾ അദ്ദേഹത്തിന്‍റെ ലാളിത്യത്തെ, വിനയത്തെ, മഹിമയെ തിരിച്ചറിയുന്നുവോയെന്നൊരു സംശയം. തെറ്റിദ്ധരിക്കരുത്. ബാഹ്യമായ കാര്യങ്ങൾ മാത്രമേ പുറത്തു നിന്നു നോക്കുന്ന ഒരാളിനു കാണാൻ കഴിയൂ.
         ഗുരുവിനെ ഓർക്കുമ്പോഴൊക്കെ വെണ്മനിറഞ്ഞ ഒരന്തരീക്ഷ ത്തോടു ചേർത്തു നിർത്തിക്കൊണ്ടുമാത്രമേ അതു തെളിഞ്ഞു വന്നിരുന്നു ള്ളൂ. വെണ്മയെ ഇത്രയധികം സ്നേഹിച്ചിരുന്ന മറ്റ് ആചാര്യന്മാർ ഓർമ്മ യിലില്ല. അത് അദ്ദേഹത്തിന്‍റെ വസ്ത്രത്തിൽ മാത്രമായി ഒതുങ്ങി നിന്നിരു ന്നില്ല. അദ്ദേഹം ചിന്തിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്ന എന്തി ലും ആ ഒരു ശുഭ്രതരംഗം ഉണ്ടായിരുന്നു. ഒരു വെണ്മ നിറഞ്ഞ ലോകം.
    ഇന്ന് സന്ധ്യ കഴിഞ്ഞാൽ വലിയ പട്ടണങ്ങളിലെ നിശാക്ലബ്ബുകളിൽ മങ്ങുകയും തെളിയുകയും ചെയ്യുന്ന കടുത്ത കളർ ലൈറ്റുകളെ  ഓർമ്മി പ്പിക്കുമാറ് ആ പഴയ വെണ്മനിറഞ്ഞ ശാന്തിഗിരി ആശ്രമം, കളർ പ്രപഞ്ചമായി മാറുകയാണ്. പഞ്ചേന്ദ്രയത്തിനു കിട്ടുന്ന ഒരനുഭവത്തിന്‍റെ വശം ധർമ്മത്തിൽ കൊണ്ടുവരാനാണ് ശാന്തിഗിരിയിലെ ഈ എൽ.ഇ.ടി ബൾബുകളെന്നൊക്കെയുള്ള സന്യാസിമാരുടെ വിറയലോടുകൂടിയ വിലകുറഞ്ഞവാക്കുകൾ മീഡിയകൾ പ്രദർശിപ്പിച്ചപ്പോൾ സഹതാപം തോന്നി. ആദ്ധ്യാത്മികതയും പ്രകാശവുമായോ പരിസ്തിതിയുമായോ ഒക്കെ സിംക്രണൈസു  ചെയ്യും പോലും.  എന്തൊക്കയോ കുറേ വാക്കുകൾ. നിങ്ങൾ ആ ഗുരുവിന്‍റെ സങ്കല്പങ്ങളിൽ നിന്നും ശുഭ്രഭാവനകളിൽനിന്നും എത്രയോ ദൂരത്തായിപ്പോയിരിക്കുന്നു....
    എത്രയൊക്കെ സാമ്പത്തികമായി വളർന്നാലും ആ ഗുരു പുലർത്തി യിരുന്ന ലാളിത്യവും മഹിമയും കളഞ്ഞു കുളിക്കരുത്. ഇന്നത്തെ ശാന്തി ഗിരി ആശ്രമത്തിലെ ഓരോ ചെറിയ ചടങ്ങുകളിലും മുഴച്ചു നില്ക്കുന്ന ആർഭാടവും ബഹളങ്ങളും അധിക ചിലവുകളുമൊക്കെ കാണുമ്പോൾ ആ ഗുരുവിന്‍റെ ആശയങ്ങളിൽ നിന്നും നിങ്ങളൊക്കെ എത്രയോ മാറി പ്പോയിരിക്കുന്നുവെന്നു അനുഭവപ്പെടുന്നു. കുറേ സെക്യൂരിറ്റിവേഷങ്ങളും ക്ലബ്ബ് കാറുകളും വ്യവസായ പ്രദർശനങ്ങളുമായി ഇന്നത്തെ ആശ്രമാന്തരീ ക്ഷം ഒരു വ്യാപാരകേന്ദ്രത്തിന്‍റെ പ്രതീതിയാണുണർത്തുന്നത്. ആശ്രമത്തെ ഒരു ടൂറിസ്റ്റു കേന്ദ്രത്തെപ്പോലെ വികസിപ്പിക്കുന്നതിലും നന്ന് പവിത്രമായ ഒരു തീർത്ഥാടനകേന്ദ്രംപോലെ വികസിപ്പിക്കുന്നതാകില്ലേയെന്നു അധികാരി കൾചിന്തിക്കുമെന്നു പ്രതീക്ഷിക്കുന്നു.